Skip to main content

സ്കൂൾ കൗൺസലർമാർക്ക് മേശയും കസേരയും കൈമാറി

*ജില്ലാ കളക്ടർ വിതരണോദ്ഘാടനം നിർവഹിച്ചു  

ജില്ലാ ഭരണകൂടവും ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷന്റെ സാമൂഹിക വികസന പരിപാടിയും ചേർന്ന് ജില്ലയിലെ സ്കൂൾ കൗൺസലർമാർക്ക് മേശയും കസേരയും ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീനും കൈമാറി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് നിർവഹിച്ചു. ജില്ലയിലെ 13 സ്കൂളുകളിലെ കൗൺസിലർമാരുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഒരുലക്ഷം രൂപ വിലമതിക്കുന്ന 13 ഓഫീസ് മേശകളും 39 കസേരകളുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ കൈമാറിയത്. ഇതിനുമുമ്പ് 30 കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം രണ്ട് ഘട്ടങ്ങളിലായി ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ നൽകിയിരുന്നു. ആലപ്പുഴ നഗരസഭയിലെ ആരോഗ്യ, ശുചീകരണ പ്രവർത്തനങ്ങൾക്ക് അവശ്യമായ ഉപകരണങ്ങളും നൽകിയിട്ടുണ്ട്. പരിപാടിയിൽ എഡിഎം ആശാ സി എബ്രഹാം, ക്രെഡിറ്റ്‌ ആക്സസ് ഗ്രാമീൺ ലിമിറ്റഡ് സോണൽ മാനേജർ ടി ത്രിനാഥ്‌, ഡിവിഷണൽ മാനേജർ കെ എസ് നസീറുള്ള, മറ്റ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date