രക്തസാക്ഷി ദിനാചരണം 30ന്
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍, കൊല്ലം കോര്‍പറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജനുവരി 30ന് രാവിലെ 7.30ന് ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നുള്ള ശാന്തിയാത്ര കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കിലെത്തും. ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, എന്‍.സി.സി കെഡറ്റുകള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍, സ്റ്റുഡന്റ് പൊലീസ്, ജീവനക്കാര്‍ തുടങ്ങിയവര്‍ റാലിയുടെ ഭാഗമാകും. ദേശീയോദ്ഗ്രഥന പ്രതിജ്ഞയും ചൊല്ലും.
പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാണ് പരിപാടി നടത്തുക. ശാന്തിയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രഭാതഭക്ഷണം നല്‍കും. ആംബുലന്‍സ് സഹിതമുള്ള മെഡിക്കല്‍ സംഘത്തെ സജ്ജമാക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ഉറപ്പാക്കുന്നതിന് ആര്‍.ടി.ഒ.യ്ക്കാണ് ചുമതല. സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രാവിലെ 11ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മൗനം ആചരിക്കും.
എ.ഡി.എം ജി നിര്‍മല്‍കുമാര്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പോള്‍ മത്തായി, സെക്രട്ടറി ജി.ആര്‍. കൃഷ്ണകുമാര്‍, വൈസ് ചെയര്‍മാന്‍ പ്രഫ. പി.ഒ.ജെ ലബ്ബ, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍. ചന്ദ്രശേഖരന്‍, ജില്ലാ പ്രസിഡന്റ് ഇ ഷാജഹാന്‍, ജില്ലാ സെക്രട്ടറി ബിനുദാസ്, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാഗേഷ്‌കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments