Skip to main content

സോഷ്യൽ മീഡിയ കണ്ടന്റ്: വിവിധ വിഭാഗങ്ങളിൽ ക്വട്ടേഷൻ ക്ഷണിച്ചു

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ ഭാഗമായി വിഷ്വൽ കണ്ടന്റുകൾ തയ്യാറാക്കുന്നതിന് വിവിധ വിഭാഗങ്ങളിൽ ക്വട്ടേഷൻ ക്ഷണിച്ചു. സർക്കാർ പദ്ധതികളുടെ വിഷ്വലുകൾ ഷൂട്ട് ചെയ്യുന്നതിനും, ഹെലിക്യാം വിഷ്വലുകൾ എടുക്കുന്നതിനും കണ്ടന്റുകൾ എഡിറ്റ് ചെയ്യുന്നതിനുമാണ് ക്വട്ടേഷൻ ക്ഷണിച്ചത്. ഓരോന്നിനും പ്രത്യേകം ക്വട്ടേഷൻ നൽകണം.  ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ 26.01.2026 വൈകിട്ട് നാല് മണിക്കകം ലഭിക്കണം. അന്നേദിവസം വൈകിട്ട് 5 മണിക്ക് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477 2251349.

date