Skip to main content

മുഹമ്മയിൽ സ്‌മാർട്ട് കൃഷിഭവൻ ; ശിലാസ്ഥാപനം മന്ത്രി പി പ്രസാദ് നിർവഹിച്ചു

മുഹമ്മ ഗ്രാമപഞ്ചായത്ത് സ്‌മാർട്ട് കൃഷിഭവൻ ശിലാസ്ഥാപനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. മുഹമ്മ കായിപ്പുറത്ത്  നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മായ ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എസ് രാധാകൃഷ്ണൻ, എം. എസ് ലത, എൻ. ആർ മോഹിത്ത്, മിനി ബിജു, ബാബു, ചേർത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്  ഷൈജ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എംപി മഹീധരൻ, കൃഷി ഓഫീസർ പി. എം കൃഷ്ണ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

148.62 ലക്ഷം രൂപ ചെലവിൽ ഫ്രണ്ട് ഓഫീസ്, ഉദ്യോഗസ്ഥരുടെ മുറികൾ, ഗ്രീൻ ഹൗസ്, പ്ലാന്റ് ഹെൽത്ത് ക്ലിനിക് ഉൾപ്പെടെയുള്ള സ്മാർട്ട് സൗകര്യങ്ങളോടെയാണ്  കൃഷിഭവൻ നിർമ്മിക്കുന്നത്. കെ എൽ ഡി സിക്കാണ് നിർവഹണ ചുമതല.

date