Skip to main content
വടവാതൂര്‍ നവോദയ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ദേശീയ സമ്മതിദായക ദിനാഘോഷം ജില്ലാ കളക്ടര്‍  ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു 

കോട്ടയം: ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടവാതൂര്‍ നവോദയ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ആഘോഷ പരിപാടികൾ   ജില്ലാ കളക്ടര്‍  ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. 

ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരെഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമെന്ന പ്രതിജ്ഞ രേഖപ്പെടുത്തി സാക്ഷ്യപത്രം  ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വെബ്‌സൈറ്റിന്‍റെ ലോഞ്ചിംഗും    കളക്ടർ നിർവഹിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദ്യാര്‍ഥികള്‍ ജില്ലാ സ്വീപ് വിഭാഗവുമായി സഹകരിച്ചാണ് വെബ് സൈറ്റ് തയ്യാറാക്കിയത്.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഷീബാ മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ സ്വീപ് നോഡല്‍ ഓഫീസര്‍ പി.എ. അമാനത്ത്, വൈസ് പ്രിന്‍സിപ്പല്‍ എ.ടി. ശശി, അധ്യാപിക എൻ. എസ്. തുളസി, ഇലക്ഷൻ വിഭാഗം സൂപ്രണ്ട് അജിത് കുമാർ എന്നിവര്‍ പ്രസംഗിച്ചു.
  
ഡെമോക്രസി ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍  അനാച്ഛാദനം,യുവ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, മോക്ക് പോളിംഗ്, വിവിധ കലാപരിപാടികള്‍  എന്നിവയും നടന്നു. ആഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച രാവിലെ ആറിന്  കളക്ടറേറ്റില്‍നിന്ന് ആരംഭിച്ച സൈക്കിള്‍ റാലി    ജില്ലാ കളക്ടര്‍  ഫ്ലാഗ് ഓഫ് ചെയ്തു.  

 

date