Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ആയുർവേദ ഫാർമസിസ്റ്റ്/ഫാർമസി അറ്റൻഡർ, ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികകളിൽ കരാർ നിയമനത്തിന് ഫെബ്രുവരി 5ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യന്  രാവിലെ 10.30നും ആയുർവേദ ഫാർമസിസ്റ്റ്/ ഫാർമസി അറ്റൻഡർക്ക് ഉച്ചയ്ക്ക് 12നും, ഇലക്ട്രീഷ്യൻ കം പ്ലംബർക്ക് ഉച്ചയ്ക്ക് 2.30നുമാണ് അഭിമുഖം. ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2nd ഫ്ലോറിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 5ന് നേരിട്ട് ഹാജരാകണം. പ്രായപരിധി 50 വയസ്സ് (വയസ്സ് തെളിയിക്കുന്ന രേഖ ഹാജരാക്കണം). കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470 2605363.

പി.എൻ.എക്സ്. 404/2026

date