Post Category
ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍ നിയമനം
മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും സാമൂഹിക നീതി വകുപ്പിന്റെ ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. സോഷ്യോളജി/സോഷ്യല്‍ വര്‍ക്ക്/സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും സാമൂഹ്യ സേവന മേഖലകളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം. 40 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി രണ്ടിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ സാമൂഹിക നീതി ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത തെളിയിക്കുന്ന രേഖ സഹിതം രാവിലെ 11ന് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ :0468 2325168.
date
- Log in to post comments