Skip to main content

വാക് ഇൻ ഇന്റർവ്യു

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിലെ പദ്ധതികളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ് തസ്തികകളിൽ ഫെബ്രുവരി 12 രാവിലെ 10 മുതൽ അഭിമുഖം നടത്തുന്നു. ബി.എ.എസ്.എൽ.പിയാണ് സ്പീച്ച് തെറാപിസ്റ്റിനുള്ള യോഗ്യത. സൈക്കോളജി/ അപ്ലൈഡ് സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജിയിലെ എം.എസ്.സിയാണ് സൈക്കോതെറാപിസ്റ്റിനുള്ള യോഗ്യത.

യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം www.nam.kerala.gov.in നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. ഉദ്യോഗാർഥികൾ അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 വൈകിട്ട് 5. പൂജപ്പുര സർക്കാർ ആയുർവേദ കോളജ് സ്തീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വച്ചാണ് വാക് ഇൻ ഇന്റർവ്യു. കൂടുതൽ വിവരങ്ങൾക്ക്www.nam.kerala.gov.in

പി.എൻ.എക്സ്. 434/2026

date