ഉദ്യോഗാർത്ഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം
സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന ഇന്ന് (ജനുവരി 30) തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചനീയറിംഗ് കോളേജിൽ നടക്കുന്ന 'നിയുക്തി' - 2025-26 മെഗാ തൊഴിൽ മേളയിൽ ഐ.ടി, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള 70 പ്രമുഖ കമ്പനികൾ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ജനറൽ നഴ്സിംഗ്, ഹോട്ടൽ മാനേജ്മെന്റ്, പാരാമെഡിക്കൽ, എം.ബി.എ, എം സി എ തുടങ്ങി വിവിധ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ അവസരമുണ്ട്. തൊഴിൽ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള അയ്യായിരത്തോളം ഒഴിവുകൾ ലഭ്യമാണ്. രജിസ്‌ട്രേഷൻ സൗജന്യമാണ്. സ്‌പോട്ട് രജിസ്‌ടേഷൻ സൗകര്യവുമുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ളവർ അഡ്മിറ്റ് കാർഡും ബയോഡാറ്റയുമായി രാവിലെ 9 മണിയ്ക്ക് കോളേജിലെത്തണം.
പി.എൻ.എക്സ്. 436/2026
- Log in to post comments