Skip to main content

സിഎം റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോറിറ്റീസ് - വിതരണോദ്ഘാടനം 3 ന്

ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോറിറ്റ്‌സ് - വിതരണ ഉദ്ഘാടനം ഫെബ്രുവരി 3 ന് ഉച്ചക്ക് 2.30 ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിക്കും.

ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗവേഷണ അവസരങ്ങൾ ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് 'ചീഫ് മിന്‌സ്റ്റേഴ്‌സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോറിറ്റീസ് '. ഇന്ത്യയ്ക്കകത്ത് പിഎച്ച്.ഡി ബിരുദം ലഭിക്കുന്നതിനുള്ള റഗുലർഫുൾ ടൈം ഗവേഷണ പ്രോഗ്രാമുകൾ ചെയ്തു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ഫെലോഷിപ്പ് നൽകുന്നത്. ഗവേഷണ വിദ്യാർത്ഥികൾക്ക് ഗവേഷണ പഠന കാലയളവിൽ (5 വർഷം) പ്രതിവർഷം 2,40,000/- രൂപ നിരക്കിൽ 3 ഗഡുക്കളായി (5 വർഷ കോഴ്‌സ് കാലയളവിൽ ഏതെങ്കിലും മൂന്നു വർഷം) അനുവദിക്കുന്നു. 2025-26 കാലയളവിൽ പദ്ധതിക്കായി 600.00 ലക്ഷം രൂപ  വകയിരുത്തിയിട്ടുണ്ട്.

പി.എൻ.എക്സ്. 461/2026

date