Skip to main content

ടോഡി ടെക്നീഷ്യൻ കോഴ്സ്

        കേരളത്തിൽ വിദഗ്ധരായ ചെത്ത് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് തെങ്ങ് ചെത്തുന്നതിൽ താൽപര്യം ഉള്ളവർക്ക് കേരള കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ 30 ദിവസത്തെ പരിശീലനം ടോഡി ടെക്നീഷ്യൻ കോഴ്സ് നടത്തുന്നതിന് കേരള കള്ള് വ്യവസായ വികസന ബോർഡ് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 നകം അപേക്ഷിക്കണം. അപേക്ഷാഫോം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നോ ഓഫീസിൽ നിന്നോ നേരിട്ടോ ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471 2335028, ktidb.kerala.gov.in .

പി.എൻ.എക്സ്. 472/2026

date