ചിലങ്ക നൃത്തോത്സവം: അപേക്ഷ ക്ഷണിച്ചു
സാംസ്കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവൻ യുവനർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെ ശാസ്ത്രീയ നൃത്തോത്സവം ‘ചിലങ്ക’ സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി, മണിപ്പൂരി, നങ്ങ്യാർകൂത്ത് എന്നിവ അവതരിപ്പിക്കാൻ താൽപര്യമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രധാന വേദികളിൽ നൃത്തം അവതരിപ്പിച്ച നർത്തകർ, പുരസ്കാര ജേതാക്കൾ, ഗ്രേഡ് ആർട്ടിസ്റ്റുകൾ തുടങ്ങിയവർക്ക് മുൻഗണന. കഴിഞ്ഞ 2 വർഷങ്ങളിലെ ‘ചിലങ്ക’യിൽ പങ്കെടുത്ത നർത്തകർ അപേക്ഷ സമർപ്പിക്കേണ്ടതില്ല. താൽപര്യമുള്ളവർ ബയോഡാറ്റയും വിശദാംശങ്ങളും ഉൾപ്പെടെ ഫെബ്രുവരി 12നകം ഇമെയിൽ/തപാൽ മുഖാന്തിരം ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം – 3, ഫോൺ: 0471 2311842, 8129209889. ഇമെയിൽ: chilanka2026mpcc@gmail.com.
പി.എൻ.എക്സ്. 473/2026
- Log in to post comments