Skip to main content

പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലറിക്കൽ ജീവനക്കാരെ നിയമിക്കുന്നു. പരമാവധി 179 ദിവസത്തേക്കാണ് നിയമനം. വകുപ്പ് ഡയറക്ടറേറ്റിൽ മൂന്നും കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് മേഖലാ ഓഫീസുകളിൽ ഒന്നു വീതവുമാണ് ഒഴിവുകൾ.
അപേക്ഷാ ഫോമും വിജ്ഞാപനവുംhttps://egrantz.kerala.gov.in/എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ ഇ-മെയിൽ വഴിയോ ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19, വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ: 0484 - 2983130 ഇ-മെയിൽ: bcdderanakulam@gmail.com വിലാസം: ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം - 682030.

date