Skip to main content

മാരാരിക്കുളം - തുമ്പോളി റെയിൽവേ സ്റ്റേഷൻ റോഡ്: ഫേസ് നാല് & അഞ്ച് പ്രവൃത്തികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു

മാരാരിക്കുളം - തുമ്പോളി റെയിൽവേ സ്റ്റേഷൻ റോഡ്: ഫേസ് നാല് & അഞ്ച് പ്രവൃത്തികളുടെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  നിർവ്വഹിച്ചു 

കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ദേശീയപാത പണി പൂർത്തിയാകുന്നത് ഇന്ന് കാണുമ്പോൾ, ഒരിക്കൽ ഓഫിസുകൾ പൂട്ടി കേരളം വിട്ടുപോയ ദേശീയപാത അതോറിറ്റിയും ഇനി ഇവിടെ പണി നടക്കില്ലെന്ന വിശ്വാസവും ഉണ്ടായിരുന്ന കാലഘട്ടത്തിൽ നിന്നുള്ള വലിയ മാറ്റമാണ്  സംഭവിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാഷണൽ ഹൈവേയിൽ നിന്ന് ഇന്ന് മലയോര ഹൈവേ ആയി, തീരദേശ  ഹൈവെയും പൂർത്തിയാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതലത്തിൽ അമ്പൂരി കുമ്പിച്ചിൽകടവ് പാലവും സംസ്ഥാന ഒട്ടാകെയുള്ള 800 കോടി രൂപയുടെ വിവിധ പൊതുമരാമത്തു പ്രവർത്തനങ്ങളും നിർവഹിക്കുന്നതിനോടൊപ്പമാണ് മുഖ്യമന്ത്രി മാരാരിക്കുളം - തുമ്പോളി റെയിൽവേ സ്റ്റേഷൻ റോഡ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചത്. റോഡിന്റെ മണ്ഡലതല ഉദ്ഘാടനം സർവ്വോദയപുരം ജനനിവായനശാലയ്ക്ക് സമീപം പി പി ചിത്തരഞ്ജൻ  എംഎൽഎ നിർവഹിച്ചു.

കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയധികം വികസന പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിൽ നടന്ന മറ്റൊരു കാലവും വന്നിട്ടില്ല. ഏകദേശം രണ്ടായിരം കോടിയോളം രൂപയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ആലപ്പുഴ മണ്ഡലത്തിൽ നടത്താൻ കഴിഞ്ഞെന്നും എംഎൽഎ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മാരാരിക്കുളം - തുമ്പോളി റെയിൽവേ സ്റ്റേഷൻ റോഡ് ഫേസ് നാല് & അഞ്ച് ഉൾപ്പെടുത്തി 10 റോഡുകളുടെ നിർമ്മാണം ആണ് പൂർത്തിയാക്കിയത്. ഒൻപത് കോടി രൂപയുടെ ഭരണാനുമതിയും 8.77 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ച പ്രവൃത്തി റെക്കോർഡ് വേഗത്തിലാണ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശ്രീദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഡി. അംബുജാക്ഷൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എൻ.പി. സ്‌നേഹജൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം എസ് അരുൺ, കെ എൻ ഷൈലജ, പ്രിൻസി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി വി സാജൻ, സേതുനാഥ്, പി പി സംഗീത, പൊതുമരാമത്ത് റോഡ്‌സ് അസി. എഞ്ചിനീയർ ഗൗരി കാർത്തിക, ജനപ്രധിനിതികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date