Skip to main content

പരിഹാര വൃക്ഷവത്കരണം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: ജില്ലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നടപടിയുമായി വനംവകുപ്പ്. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിഹാര വൃക്ഷവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി വിദ്യാവനം, നഗരവനം, കാവ് തുടങ്ങിയ ചെറുവനങ്ങൾ വച്ച് പിടിപ്പിക്കും. പദ്ധതിയിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവർക്ക്  അപേക്ഷിക്കാം. തുറസായ അഞ്ച് സെന്റ് സ്ഥലമെങ്കിലും വേണം. അഞ്ച് സെന്റിൽ നൂറിലധികം ഇനത്തിലുള്ള ഇരുന്നൂറ്റി അൻപതോളം വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കും. ചുറ്റുവേലി, ഡിജിറ്റൽ പ്ലാന്റ് ലൈബ്രറി എന്നിവയും ഉൾപ്പെടും. അപേക്ഷകൾ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോട്ടയം എന്ന വിലാസത്തിൽ ഫെബ്രുവരി 28നു മുൻപായി acfsfktm@gmail.com എന്ന ഇ-മെയിലിലോ നേരിട്ടോ ലഭിക്കണം. ഫോൺ: 0481 2310412.

date