അപേക്ഷ ക്ഷണിച്ചു
കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിനുകീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് (പെൺകുട്ടികൾ) അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഓൺലൈനായി www.stmrs.in എന്ന വെബ് പോർട്ടൽ മുഖേന ഫെബ്രുവരി 21-നകം നൽകണം. കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പ്രോജക്ട് കാര്യാലയം, പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ അപേക്ഷിക്കാം. ജാതി, വാർഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകൾ നൽകണം. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ കവിയരുത്. പ്രത്യേക ദുർബല ഗോത്രവിഭാഗക്കാരെ (കാടർ, കോറഗർ, കാട്ടുനായ്ക്ക, ചോലനായ്ക്ക, കുറുമ്പർ) വരുമാന പരിധിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. മാർച്ച് 14ന് ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫോമും വിശദവിവരങ്ങളും കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പ്രോജക്ട് കാര്യാലയം, പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ഏറ്റുമാനൂർ ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ജില്ലാ/താലൂക്ക് പട്ടകജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഫോൺ: 04828 202751.
- Log in to post comments