Skip to main content

തീയതി നീട്ടി

കോട്ടയം: വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 'പടവുകൾ' പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി മാർച്ച് 20 വരെ നീട്ടി. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണിത്. പദ്ധതിയുടെ 2024-25, 2025-26 വർഷങ്ങളിലേക്കുള്ള അപേക്ഷ  www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി നൽകണം. ഫോൺ: 0481-2961272.

date