Skip to main content

ഹെല്‍ത്തികേരള ക്യാമ്പയിന്‍ കോട്ടയം ജില്ലാതല ഉദ്ഘാടനം 14ന്

കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്റെ കോട്ടയം ജില്ലാതല ഉദ്്ഘാടനം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വസവന്‍  ശനിയാഴ്ച (ഫെബ്രുവരി 14)രാവിലെ 11ന് നിര്‍വഹിക്കും. കോട്ടയം ഐ.എം.എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍,ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ.വൈശാഖ് എന്നിവര്‍ പങ്കെടുക്കും. 

ഉദ്ഘാടനത്തിനു ശേഷം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് ഹെല്‍ത്ത് ചെക്ക് അപ്പും ബ്ലഡ് ഷുഗര്‍,ബ്ലഡ്  പ്രഷര്‍, കൊളെസ്ട്രോള്‍, തൈറോയ്ഡ് എന്നിവ അടങ്ങുന്ന ബ്ലഡ് ചെക്ക് അപ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും സൗജന്യമായി നടത്തും. ഉദ്ഘാടനത്തിനു മുന്നോടിയായി കളക്ടറേറ്റില്‍ നിന്ന് ആരംഭിക്കുന്ന വാക്കത്തണ്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഫ്ലാഗ് ഓഫ് ചെയ്യും. 

date