ജെ.ജെ.എം പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കും- ജില്ലാ കളക്ടര്‍
കോട്ടയം: കരാര്‍കാര്‍ക്കുള്ള ജെ.ജെ.എം ഫണ്ട് ലഭിച്ച സാഹചര്യത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ ശുചിത്വ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നിര്‍ദ്ദേശിച്ചു. ജില്ലയുടെ 24 -ാമത് ജല ശുചിത്വ മിഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള 273 കോടി കുടിശികയില്‍ 145 കോടി വിതരണം നടത്തിയെന്ന് മെമ്പര്‍ സെക്രട്ടറി കെ.എസ.് അനില്‍രാജ് യോഗത്തില്‍ അറിയിച്ചു.
ചെറിയ ദൂരത്തിലുള്ള റോഡ് കട്ടിങ് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ അനുമതി നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പൊതുമരാമത്തു വകുപ്പിനോട് നിര്‍ദേശിച്ചു. ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് മാനേജര്‍(ടെക്നിക്കല്‍)അസി എം. ലൂക്കോസ്,ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുടെ പ്രതിനിധി എ.കെ. ജോസഫ, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments