Skip to main content

അന്‍പ് കേരള ബൗദ്ധിക ഭിന്നശേഷി ക്യാമ്പയിന്‍

കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍,ബഡ്സ്/സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍,ഭിന്നശേഷി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കായി നടത്തുന്ന അന്‍പ് കേരള ബൗദ്ധിക ഭിന്നശേഷി ക്യാമ്പയിനിന്റെ മൂന്നാം ഘട്ടം വെള്ളിയാഴ്ച(ഫെബ്രുവരി 13)കല്ലറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. രാവിലെ 10ന് കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അയിഷ റെജി അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍,എല്‍.എല്‍.സി എന്നിവയുടെ ഹെല്‍പ് ഡെസ്‌കും ക്രമികരിച്ചിട്ടുണ്ടെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.

date