Skip to main content

ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 16 ന്

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

സർക്കാർ നടപ്പിലാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഫെബ്രുവരി 16 തിങ്കളാഴ്ച വൈകിട്ട് 4. 30ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാവും. 

ചടങ്ങിൽ ഹൈബി ഈഡൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ജി പ്രിയങ്ക, സബ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിൻഡാ ജേക്കബ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ വേവുകാട്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ജോളി, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത സലിംകുമാർ, ജില്ലാ പഞ്ചായത്ത് അംഗം റസിയ സബാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

date