പെന്ഷന് പദ്ധതിയില്‍ ചേരാന്‍ അവസരം
പ്രധാന്‍മന്ത്രി ശ്രം യോഗി മന്ധന് യോജന പെന്ഷന് പദ്ധതിയില്‍ അക്ഷയ മുഖേനെ മാര്‍ച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാം.
18 വയസ് മുതല്‍ 40 വയസ് വരെയുള്ള 15000 രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം.ഗുണഭോക്താക്കള്‍ക്ക് 60 വയസിനുശേഷം കുറഞ്ഞ പെന്ഷന് മാസം തോറും 3,000 രൂപ പദ്ധതി ഉറപ്പാക്കുന്നു.
ഗുണഭോക്താവ് മരണപ്പെട്ടാല്‍ ടിയാളുടെ പങ്കാളിക്ക് (ഭാര്യ/ഭര്‍ത്താവ്) പെന്ഷന് തുകയുടെ 50 ശതമാനം കുടുംബ പെന്‍ഷനായി ലഭിക്കും. ആധാര്‍ നമ്പരും സേവിംഗ്സ് ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം.
ഇ.എസ്.ഐ, ഇ.പി.എഫ് ദേശീയ പെന്ഷന് പദ്ധതികളില്‍ അംഗങ്ങളായവര്‍ക്ക് ഈ സ്കീം ബാധകമല്ല.
ഫോണ്‍ : 0468 2222 234, 8547 655 259
- Log in to post comments