Post Category
പരാതി പരിഹാര അദാലത്ത്
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികൾ തീർപ്പ് കൽപ്പിക്കുന്നതിനായി ജില്ലയിൽ പരാതി പരിഹാര അദാലത്ത് നടത്തുന്നു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഡിസംബർ 20, 21 തീയതികളിൽ രാവിലെ 9.30 ന് അദാലത്ത് ആരംഭിക്കും. 20 ന് കണ്ണൂർ ജില്ലയിലെയും, 21 ന് കോഴിക്കോട് ജില്ലയിലെയും നിലവിലുള്ള പരാതികൾ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി, മെമ്പർമാരായ അഡ്വ. പി ജെ സിജ, മുൻ എം പി. എസ് അജയകുമാർ, രജിസ്ട്രാർ തുളസീധരൻ പിള്ള എന്നിവർ അദാലത്തിന് നേതൃത്വം നൽകും. പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽകേട്ട് പരാതികൾ തീർപ്പാക്കും.
date
- Log in to post comments