Skip to main content

ദേശീയ സമ്പാദ്യ പദ്ധതി ജില്ലാതല സംഗമം 'ധനദീപ്തി 2026' 20ന്

ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാതല സംഗമം 'ധനദീപ്തി 2026' ഫെബ്രുവരി 20 ന്. കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് അധ്യക്ഷനാകും. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടര്‍ ആര്‍.പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്മാര്‍ക്കുള്ള പുരസ്‌കാരവിതരണം, 70 വയസ് കഴിഞ്ഞ ഏജന്റ്മാരെ ആദരിക്കല്‍ തുടങ്ങിയവ നടക്കും. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.അജിത്കുമാര്‍, കൊല്ലം പോസ്റ്റ് ഓഫീസസ് സീനിയര്‍ സൂപ്രണ്ട് എം. ബിന്ദു, പത്തനംതിട്ട പോസ്റ്റ് ഓഫീസസ് സൂപ്രണ്ട് കെ. കെ വീന, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date