Skip to main content

ഇടുക്കിയിലെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ആയുര്‍വേദ തെറാപ്പി പഠിക്കാന്‍ അവസരം.

കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും ഇടുക്കി ജില്ലാ പട്ടികജാതി വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആയുര്‍വേദ തെറാപ്പി കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവ്. ഇടുക്കി ജില്ലയിലെ പട്ടികജാതി വിഭാഗത്തിലുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് ഫീസ് ഇനത്തില്‍ 100% സ്‌കോളര്‍ഷിപ്പ് ലഭിക്കും. കുമളി, തൊടുപുഴ എന്നിവിടങ്ങളില്‍ ആണ് ട്രെയിനിങ് സെന്റര്‍. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള NCVET അംഗീകൃത കോഴ്സിന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു വിജയമാണ്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക്  https://forms.gle/FrqfN7q57giBKvhz7 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9495999655/9495999713 എന്ന നമ്പറില്‍ ബന്ധപ്പെടാം.

date