Skip to main content

യുദ്ധക്കെടുതിക്കെതിരെ ജില്ല പഞ്ചായത്ത് പ്രമേയം

യുദ്ധം ആർക്കും നഷ്ടങ്ങളല്ലാതെ മറ്റൊന്നും നൽകുന്നില്ല എന്ന  സന്ദേശം നൽകി ജില്ല പഞ്ചായത്തിൽ പ്രമേയം. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ  ലോകസമാധാനം നഷ്ടപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. കുട്ടികളും അമ്മമാരും ദുർബ്ബല വിഭാഗങ്ങളും യുദ്ധക്കെടുതിയുടെ ഇരകളാണെന്ന്  പ്രമേയം ചൂണ്ടിക്കാട്ടുന്നു.   ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ രാഹുൽ പ്രമേയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

date