Skip to main content

ജില്ലയിലെ 47 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതികൾക്ക് അംഗീകാരം

ജില്ലാ ആസൂത്രണ സമിതിയുടെ അഡ്ഹോക് യോഗത്തിൽ ജില്ലയിലെ 47 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതികൾക്ക് അംഗീകാരം. ജില്ലാ ആസൂത്രണ സമിതി ചെയ൪മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ഏകദേശം 4500  പ്രോജക്ടുകൾക്കായി 402 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. 

2026-27 വാ൪ഷിക പദ്ധതി നൽകാൻ ബാക്കിയുളള എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അടിയന്തിരമായി അത് സമ൪പ്പിക്കണമെന്നും 2025-26 വാ൪ഷിക പദ്ധതികൾ പൂ൪ത്തീകരിച്ച് പദ്ധതി വിഹിതം പൂ൪ണ്ണമായും ചെലവഴിക്കണമെന്നും, പട്ടികജാതി-പട്ടികവ൪ഗ്ഗ പദ്ധതി വിഹിതങ്ങൾ മുഴുവനായും വിനിയോഗിക്കണമെന്നും ഭിന്നശേഷി കുട്ടികൾക്കുള്ള സ്കോള൪ഷിപ്പ് മുടങ്ങാതെ നൽകുന്നതിന്  പ്രത്യേകം ശ്രദ്ധ വേണമെന്നും യോഗം നി൪ദേശിച്ചു.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേ൪ന്ന യോഗത്തിൽ  ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, തദ്ദേശ  സ്ഥാപനങ്ങളിലെ അധ്യക്ഷർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

date