Skip to main content
നവീകരിച്ച ബേപ്പൂർ വൈലാലിൽ -കയർ ഫാക്ടറി റോഡ് ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

നവീകരിച്ച ബേപ്പൂർ വൈലാലിൽ -കയർ ഫാക്ടറി റോഡ് ഉദ്ഘാടനം ചെയ്തു 

 

പൊതുമരാമത്ത് വകുപ്പിന് കീഴിൽ 1.05 കോടി രൂപ ചെലവിട്ട് നവീകരിച്ച ബേപ്പൂർ വൈലാലിൽ -കയർ ഫാക്ടറി റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകൻ അനീസ് ബഷീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ രാജീവ് അധ്യക്ഷനായി. കൗൺസിലർ ഷിനു പിണ്ണാണത്ത്, എക്സിക്യൂട്ടിവ് എൻജിനീയർ വി കെ ഹാഷിം, അസി. എക്സി. എൻജിനീയർ രഞ്ജി, പി രഞ്ജിത്ത് കുമാർ, അഡ്വ. ഒ കെ ഇസ്മയിൽ, കെ ടി സ്മിജിത്ത്, കെ ജയാനന്ദൻ എന്നിവർ സംസാരിച്ചു.

date