അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ജില്ലാ സങ്കല്പ് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ എന്നിവയുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബോബി എണ്ണച്ചേരിയില്‍ അധ്യക്ഷയായി.
വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച സ്ത്രീകളെ പരിപാടിയില്‍ ആദരിച്ചു. സൈബര്‍ സുരക്ഷയും സ്ത്രീകളും എന്ന വിഷയത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ ഡിജിന് രാജ്, സ്ത്രീ സുരക്ഷാ നിയമങ്ങളും സംവിധാനങ്ങളും എന്ന വിഷയത്തില്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ എന്നിവര്‍ ക്ലാസെടുത്തു. തുടര്‍ന്ന് കരാട്ടെ ദേശീയ അന്തര്‍ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവ് ഹരിത മനോഹരന് സ്വയംരക്ഷാ പ്രതിരോധ ക്ലാസ് നയിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്, ജില്ലാ അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍ കെ.പി ലത, ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു, ജില്ലാ സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ആര്യ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments