Skip to main content

കേരള മീഡിയ അക്കാദമി ബിരുദദാന സമ്മേളനം മാര്‍ച്ച് 11ന്

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ 2024-25 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മാര്‍ച്ച് 11ന്  രാവിലെ 11ന് നടക്കും. കാക്കനാടുള്ള അക്കാദമി ക്യാമ്പസ്സില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, ടെലിവിഷന്‍ ജേര്‍ണലിസം വിഷയങ്ങളില്‍ പി.ജി. ഡിപ്ലോമ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്. ചടങ്ങില്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ് ബിരുദദാനവും സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിക്കും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷത വഹിക്കും. 'പിണറായി വിജയന്‍ വാര്‍ത്തകള്‍ക്കുമപ്പുറം' എന്ന പുസ്തകത്തിന്റെ പ്രകാശനവും 'സമകാലീന മാധ്യമങ്ങളും നവോത്ഥാന മൂല്യങ്ങളും' എന്ന വിഷയത്തിലുള്ള പ്രഭാഷണവും സംഘടിപ്പിക്കും.

പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടമാണ് പുസ്തക പ്രകാശനവും കോണ്‍വൊക്കേഷന്‍ പ്രഭാഷണവും നിര്‍വ്വഹിക്കുന്നത്. അക്കാദമി ജനറല്‍ കൗണ്‍സിലംഗവും മാധ്യമപ്രവര്‍ത്തകയുമായ സ്മിത ഹരിദാസ് ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങും. വിവിധ വിഭാഗങ്ങളില്‍ പി.ജി. ഡിപ്ലോമ റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. അക്കാദമി സെക്രട്ടറി അരുണ്‍ എസ്.എസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അക്കാദമി വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനവും നടക്കും.

date