Skip to main content

അങ്കണവാടി അധ്യാപകർക്കായി പ്രത്യേക പരിശീലനം സംഘടിപ്പിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഏര്‍ളി ഇന്റർവെൻഷൻ സെന്റര്‍ (ആര്‍.ഇ.ഐ.സി) ആന്‍ഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി  അധ്യാപകർക്ക്  പരിശീലനം സംഘടിപ്പിച്ചു.

ആലപ്പുഴ  നഗരസഭയിലെ  ഐ.സി.ഡി.എസിന്റെ കീഴിലുള്ള സെക്ടര്‍ നാലിലെ അങ്കണവാടി അധ്യാപകര്‍ക്കായി കുട്ടികളിയിലെ വളര്‍ച്ച വികാസ വ്യതിയാനങ്ങളെ നേരത്തെ കണ്ടുപിടിക്കുന്നതിനെ കുറിച്ചാണ്  പരിശീലനം നൽകിയത്. 

ആര്‍.ഇ.ഐ.സി ആന്‍ഡ് ഓട്ടിസം സെന്റര്‍ന്റെ നോഡല്‍ ഓഫീസറും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ലതിക നായർ നേതൃത്വം നൽകി.  ഡോ. ശ്രീലക്ഷ്മി, പി എം  അശ്വതി, വി എസ്  അനുമോള്‍, റ്റി  അര്‍ച്ചന, മിഞ്ചു ബൈജു, അനിതകുമാരി, ആനന്തഭൈരവി, ആര്‍.ഇ.ഐ.സി മാനേജര്‍ ലിനി ഗ്രിഗറി തുടങ്ങിയവർ സംസാരിച്ചു. മാര്‍ച്ച്  17ന്  സെക്ടര്‍ അഞ്ചിലെ അങ്കണവാടി  അധ്യാപകര്‍ക്കായി ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

date