Skip to main content

ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനവുമായി  ബന്ധപ്പെട്ട്  ഇന്ന് ( മാർച്ച് 11) രാവിലെ 11.00 മുതൽ വൈകീട്ട് 04.00  വരെ  കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിൽ  ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

നേവൽ ബേസ്, തേവര, എം.ജി റോഡ്, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജംഗ്ഷൻ, ബി.ടി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം ഭാഗങ്ങളിലും,  NH-66 ചേരാനെല്ലൂർ മുതൽ വൈറ്റില വരെയും,  NH-544-ൽ കളമശ്ശേരി മുട്ടം  മുതൽ ഇടപ്പള്ളി വരെയും തുടങ്ങിയ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണവും, ഡ്രോൺ നിയന്ത്രണവും  ഉണ്ടായിരിക്കുന്നതാണ്.  വാഹനങ്ങൾ  താഴെ പറയുന്ന രീതിയിൽ വഴി തിരിഞ്ഞ് പോകേണ്ടതാണ്.

     ഹെവി ഗുഡ്സ് വാഹനങ്ങൾ / സർവീസ് ബസ് / കെ.എസ്.ആർ.ടി.സി ബസുകൾക്കുള്ള  ഡൈവർഷൻ

     ഫോർട്ട് കൊച്ചി,  മട്ടാഞ്ചേരി ഭാഗത്തു നിന്നും എറണാകുളം , ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി BOT പാലം, അലക്സാണ്ടർ പറമ്പിത്തറ  പാലം വഴി കുണ്ടന്നൂർ ജംഗ്ഷൻ വൈറ്റില, പാലാരിവട്ടം NH  66 വഴി ആലുവയ്ക്ക് പോകേണ്ടതാണ്.  ആലുവ  ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ   NH 544 നിന്നും  ഇടപ്പള്ളി ഫ്ലൈ ഓവേറിന് മുന്നേ ഇടത്തോട്ട്  തിരിഞ്ഞു  ഗ്രാൻഡ് മാളിനു മുന്നിലൂടെ  NH  66 വഴി പാലാരിവട്ടം , വൈറ്റില  കുണ്ടന്നൂർ ജംഗ്ഷൻ, കുണ്ടന്നൂർ പാലം  അലക്സാണ്ടർ പറമ്പിത്തറ  പാലം  BOT East Junction, തോപ്പുംപടി വഴി ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.

   ചെറിയ വാഹനങ്ങൾ (LMV) – ഡൈവർഷൻ

     ഫോർട്ട് കൊച്ചി,  മട്ടാഞ്ചേരി ഭാഗത്തു നിന്നും എറണാകുളം , ആലുവ ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ  തോപ്പുംപടി BOT പാലം, അലക്സാണ്ടർ പറമ്പിത്തറ  പാലം വഴി തേവര ഫെറി ജംഗ്ഷൻ, മട്ടമ്മൽ, പനമ്പള്ളി നഗർ സൗത്ത് എൻഡ്, മനോരമ ജംഗ്ഷൻ, കടവന്ത്ര, വൈറ്റില വഴി ആലുവയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോർട്ടുകൊച്ചി  - വൈപ്പിൻ  ജംങ്കാർ  സർവീസ് ഉപയോഗിക്കേണ്ടതാണ്.

    ആലുവ,  കാക്കനാട് ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ  NH 544 നിന്നും  ഇടപ്പള്ളി ഫ്ലൈ ഓവേറിന് മുന്നേ ഇടത്തോട്ട്  തിരിഞ്ഞു  Grand Mall നു മുന്നിലൂടെ  NH  66 വഴി പാലാരിവട്ടം , വൈറ്റില  കുണ്ടന്നൂർ ജംഗ്ഷൻ, കുണ്ടന്നൂർ പാലം  അലക്സാണ്ടർ പറമ്പിത്തറ  പാലം  BOT East Junction, തോപ്പുംപടി വഴി ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.

    വൈപ്പിൻ,  ബോൾഗാട്ടി,   കണ്ടെയ്നർ റോഡ് ഭാഗത്തു നിന്നും കലൂർ,  ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ  ചാത്ത്യത്ത് ജംഗ്ഷൻ വഴി പച്ചാളം, പച്ചാളം ഓവർബ്രിഡ്ജ്, പൊറ്റക്കുഴി , മാമംഗലം, ഇടപ്പള്ളി വഴി ആലുവയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ  കണ്ടെയ്നർ റോഡ് വഴി പോകേണ്ടതാണ്

 ഹൈക്കോടതി ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി,  മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷൻ വഴി മാധവ ഫാർമസി, ഡി.സി.സി ജംഗ്ഷൻ, ഇയ്യാട്ടിൽ ജംഗ്ഷൻ, ചിറ്റൂർ റോഡ്, വലഞ്ഞമ്പലം, മനോരമ യു ടേൺ, പനമ്പള്ളി നഗർ സൗത്ത് എൻഡ്, മട്ടമ്മൽ, തേവര ഫെറി, BOT East Junction, തോപ്പുംപടി വഴി ഫോർട്ട് കൊച്ചി  മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോർട്ടുകൊച്ചി  - വൈപ്പിൻ  ജംങ്കാർ  സർവീസ് ഉപയോഗിക്കേണ്ടതാണ്.

     രാവിലെ 11.00 ന് ശേഷം വലിയ വാഹനങ്ങൾക്ക്  യാതൊരു കാരണവശാലും കൊച്ചി സിറ്റി പരിധിയിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.  പാർക്ക് ചെയ്യേണ്ട വാഹനങ്ങൾ രാവിലെ 11ന് മുൻപായി നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. SSLC / മറ്റു  പരീക്ഷകൾ നടക്കുന്നതിനാൽ, വിദ്യാർത്ഥികൾ കഴിവതും നേരത്തെ തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുകയും, പൊതുജനങ്ങൾ  കൊച്ചി മെട്രോ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.

     കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന അഖില കേരള ധീവര സഭയുടെ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ     പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ ക്രമബദ്ധമായി പാർക്ക് ചെയ്യുന്നതിനായി കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിലേക്ക് എത്തുന്ന വാഹനങ്ങൾ താഴെപ്പറയുന്ന പാർക്കിംഗ് സ്ഥലങ്ങൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വലിയ വാഹനങ്ങൾ ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടിക്ക് സമീപം, .എൽ.എൻ.ജി ടെർമിനൽ പരിസരം, വല്ലാർപാടം പ്രൈവറ്റ് ഗ്രൗണ്ട് എന്നീ  പാർക്കിംഗ് ഏരിയകളിലും കാറുകളുടെ പാർക്കിങ്ങിനായി കൊക്കോ പാർക്കിംഗ് (ഗ്രാൻഡ് ഹയാത്ത് എതിർവശം),  ഡി.എച്ച്. ഗ്രൗണ്ട്,  മഹാരാജാസ് കോളേജ് ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.

     കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന എൻ.ഡി.എ പരിപാടിയുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ മതിയായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഗവ. പോളിടെക്നിക് കളമശ്ശേരി, ഗവ. ഐ.ടി.ഐ കളമശ്ശേരി, തൃക്കാക്കര വാമനമൂർത്തി ക്ഷേത്ര പരിസരം, കാർഡിനൽ സ്കൂൾ തൃക്കാക്കര, ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ, പുതിയകാവ് ക്ഷേത്രം ഗ്രൗണ്ട് തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്ക് എതിർവശമുള്ള പേ ആൻഡ് പാർക്ക് ഗ്രൗണ്ട്, ശ്രീ വെങ്കിടേശ്വരി ഹൈസ്കൂൾ മിനി ബൈപാസ് തൃപ്പൂണിത്തുറ, സംസ്കൃത സ്കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ, ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ എന്നിവ പാർക്കിംഗ് സ്ഥലങ്ങളായി നിർണ്ണയിച്ചിരിക്കുന്നു, പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മേൽ പറഞ്ഞിരിക്കുന്ന പാർക്കിംഗ് ഏരിയകൾ പ്രയോജനപ്പെടുത്തേണ്ടതാണ്.

    മേൽ പറഞ്ഞ റോഡുകളിൽ  ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ്  പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പൊതുജനങ്ങൾ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കുകയും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും പരമാവധി മെട്രോ റെയിൽ സർവീസ്  സേവനം  പ്രയോജനപ്പെടുത്തണമെന്നും കൊച്ചി പോലീസ് സിറ്റി കമ്മീഷണർ അറിയിച്ചു.

date