Skip to main content

ഖാദി ഷോറൂമുകളില്‍ റിബേറ്റ്

 
കേരള ഖാദി  ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ റംസാന്‍, വര്‍ഷാവസാനം എന്നിവ പ്രമാണിച്ച്  ഇന്ന് (മാര്‍ച്ച് 11) മുതല്‍ 23 വരെ ഖാദി തുണിത്തരങ്ങള്‍ക്ക്  30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ് സെന്‍ട്രല്‍ ജംഗ്ഷന്‍ കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ഈ  ആനുകൂല്യം ലഭ്യമാണ്.  ഷോറൂമുകളില്‍ ഖാദി കോട്ടണ്‍, സില്‍ക്ക്, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരം ഒരുക്കിയിട്ടുണ്ട്.
 

date