Post Category
അക്ഷയ സംരംഭകരാകാം; അപേക്ഷാതീയതി 19വരെ നീട്ടി
ജില്ലയില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 19 വരെ നീട്ടി. ജില്ലയിലെ 70 ലൊക്കേഷനുകളിലേക്കാണ് (പൊതുവിഭാഗത്തില്‍ 53, പട്ടികജാതി - 12, പട്ടികവര്‍ഗം - അഞ്ച്) തിരഞ്ഞെടുപ്പ്. https://lbsedp.lbscentre.in/akshaya26/ ല്‍ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 21 വരെ അപേക്ഷ ഫീസ് സ്വീകരിക്കും. വിവരങ്ങള്‍ക്ക്: https://akshaya.kerala.gov.in ഫോണ്‍: 0471 2560311, 312, 9400923669, 0474 2767605.
date
- Log in to post comments