ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2026-27ലെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. വിവിധ തീയതികളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗങ്ങളില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇന്നത്തെ യോഗത്തോടെ ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളുടെയും 12 ബ്ലോക്ക് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭകളുടെയും കോഴിക്കോട് കോര്‍പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതികള്‍ക്ക് അംഗീകാരമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും നിശ്ചിത സമയപരിധിക്കുള്ളില്‍ വാര്‍ഷിക പദ്ധതികള്‍ സമര്‍പ്പിച്ച് അംഗീകാരം നേടിയത് ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേട്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്‌നേഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എ പ്രതീഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി രവികുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസ് റിസര്‍ച്ച് ഓഫീസര്‍ ഷംസീന, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടും ഓണ്‍ലൈനിലുമായി പങ്കെടുത്തു.
- Log in to post comments