Post Category
അണ്ടര്‍വാല്യുവേഷന്‍ അദാലത്ത് മാര്‍ച്ച് 25ന്
ആധാരത്തില്‍ വിലകുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്തത് മൂലം അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ നേരിടുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള അദാലത്ത് മാര്‍ച്ച് 25ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മലപ്പുറം അമാല്‍ഗമേറ്റഡ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടക്കും.
നടപടികള്‍ നേരിടുന്ന കേസുകള്‍ 50 ശതമാനം മുതല്‍ 75 ശതമാനം വരെ ഇളവില്‍ പണം അടച്ചു തീര്‍പ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ സ്‌കീം മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാലാണ് പ്രത്യേക അദാലത്ത് നടത്തുന്നത്. ആധാരങ്ങളില്‍ അണ്ടര്‍വാല്വേഷന്‍ നടപടികള്‍ ഉണ്ടോ എന്നറിയുന്നതിനായി രജിസ്ട്രേഷന്‍ വകുപ്പിന്റെ https://pearl.registration.kerala.gov.in വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്. ഫോണ്‍: 0483 2731 898.
date
- Log in to post comments