Skip to main content

നെടുമങ്ങാട് ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഏപ്രിൽ 6 വരെ അപേക്ഷിക്കാം

എട്ടാം ക്ലാസ് മുതൽ സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. ആകെ 90 സീറ്റുകളാണുള്ളത്.

പൊതുവിദ്യാഭ്യാസത്തോടൊപ്പം ഫിറ്റിങ്വെൽഡിങ്ഇലക്ട്രിക്കൽഓട്ടോമൊബൈൽടേണിങ്ഇലക്ട്രോപ്ലേറ്റിങ് എന്നീ സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇവിടെ പരിശീലനം ലഭിക്കും.

www.polyadmission.org/ths എന്ന ലിങ്ക് വഴി കുട്ടിയുടെ പേര്രക്ഷിതാവിന്റെ പേര്മേൽവിലാസംപിൻ കോഡ്മൊബൈൽ ഫോൺ നമ്പർആധാർ നമ്പർജനനതീയതി നാഷണലിറ്റിയുംജില്ലയുംസംവരണ / ഭിന്നശേഷി വിവരങ്ങൾ വിദ്യാഭ്യാസ യോഗ്യത (ഏഴാം ക്ലാസ് - സി ബി എസ് സി / പൊതുവിദ്യാഭ്യാസംജയിച്ച വർഷംഎത്രാമത്തെ അവസരത്തിൽ പാസ്സായി) എന്നീ വിവരങ്ങൾ നൽകി ഓൺലൈനായി അപേക്ഷിക്കാം.

ടി.എച്ച്.എസ്.എൽ.സി. വിജയിക്കുന്നവർക്ക് പോളിടെക്‌നിക് കോളേജുകളിലെ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രവേശനത്തിന് പത്ത് ശതമാനം സീറ്റ് സംവരണമുണ്ട്. ടി.എച്ച്.എസ്.എൽ.സി. യോഗ്യത ഐ.ടി.ഐ.ക്ക് തുല്യമായി പരിഗണിച്ച് കേരള പി.എസ്.സി. വഴി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിക്കാനും അവസരമുണ്ടാകും.

കായികക്ഷമതക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ്, 60 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്ഇംഗ്ലീഷ് പ്രാവീണ്യത്തിനായി 'എൻറിച്ച് യുവർ ഇംഗ്ലീഷ്പദ്ധതിവിവിധ സ്‌കോളർഷിപ്പുകൾ എന്നിവ സ്‌കൂളിൽ ലഭ്യമാണ്. സ്‌കൂൾ തലത്തിൽ മികവ് തെളിയിക്കുന്നവർക്ക് നേരിട്ട് സംസ്ഥാനതല ടെക്‌നിക്കൽ ഹൈസ്‌കൂൾ കലാ-കായിക-ശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കാനും സാധിക്കുന്നതാണ്. കൂടുതൽവിവരങ്ങൾക്ക്: 9846170024790778835094466863629645814820790793809396458882166235762545.

പി.എൻ.എക്‌സ്. 1186/2026

date