Skip to main content

അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പിഴ.

 

പടന്ന ഗ്രാമപഞ്ചായത്തിലെ തെക്കേ പുറത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് മുന്നിൽ ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതുമയി ബന്ധപ്പെട്ട് പരിസര മലിനീകരണം  കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്ക്കെതിരെ  10000 രൂപ പിഴ ചുമത്തി. മാസങ്ങൾക്കു മുമ്പ് ജില്ലാ സ്‌ക്വാഡ് തന്നെ  5000 രൂപ പിഴയിട്ടിരുന്നുവെങ്കിലും നിയമലംഘനം ആവർത്തിക്കുകയായിരുന്നു.ചെങ്കള ഗ്രാമപഞ്ചായത്തിലെ പാടിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുന്നതിന് വേണ്ടി നൽകിയ ക്വാർട്ടേഴ്സിന് മുന്നിലും പിന്നിലുമായി മാലിന്യങ്ങൾ കൂട്ടിയിട്ടതിന് ഉടമയിൽ നിന്നും 5000 രൂപ തത്സമയ പിഴ ഈടാക്കി.  ഇവിടുത്തെ ഒരു സ്ഥാപനത്തിലെ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിനും പിഴ ഈടാക്കിയിട്ടുണ്ട്. പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും വിവിധ സ്ഥാപന ഉടമകൾക്കെതിരെ വ്യത്യസ്ത വകുപ്പുകൾ പ്രകാരം പിഴ ചുമത്തി. നിയമലംഘനങ്ങൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, സ്ക്വാഡ് അംഗം  വി എം ജോസ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ രശ്മി, ഡോൺ  കുരിയാക്കോസ് ,  കെ രെജിഷ  എന്നിവർ പങ്കെടുത്തു.     

date