Skip to main content

സ്വീപ് ക്യാംപയിന്‍: ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി സ്വീപ്  ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ക്യാംപയിനുകളുടെ ഏകോപനത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ പ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തി അവിടെ വോട്ടിങിന്റെ പ്രാധാന്യത്തെക്കുറിച്ച് വിപുലമായ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

യുവാക്കളുടെയും കന്നി വോട്ടര്‍മാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക പരിപാടികള്‍ ആരംഭിക്കും. വോട്ടിങ്് ശതമാനം ഉയര്‍ത്തുന്നതിനായി ഓരോ വകുപ്പും തങ്ങളുടെ പരിധിയിലുള്ള വോട്ടര്‍മാരിലേക്ക് സന്ദേശം എത്തിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date