Skip to main content

ഇവിഎം റാൻഡമൈസേഷൻ നടത്തി

തൃശൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് അനുവദിക്കുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ റാൻഡമൈസേഷൻ നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, ഒബ്സർവർമാർ, റിട്ടേണിംഗ് ഓഫീസർമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവിഎമ്മുകളുടെ ആദ്യ റാൻഡമൈസേഷൻ നടന്നത്. ആദ്യ റാൻഡമൈസേഷനെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ മാനുവലിൽ പരാമർശിച്ചിട്ടുണ്ട്. ഇത് ഇലക്ഷൻ കമ്മീഷൻ വെബ് സൈറ്റിലും ലഭ്യമാണ്.
ആദ്യ റാൻഡമൈസേഷൻ പൂർത്തിയാക്കിയ ശേഷം, മണ്ഡലം തിരിച്ചുള്ള ഇവിഎമ്മുകളുടെ പട്ടിക ജില്ലാ ആസ്ഥാനങ്ങളിലെ എല്ലാ ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നതിനായി ഈ ഇവിഎമ്മുകളും വിവിപാറ്റുകളും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റന്റ്റ് റിട്ടേണിംഗ് ഓഫീസർമാർക്കും നൽകും. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഈ ഇവിഎമ്മുകൾ അതത് നിയമസഭാ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും.

 സ്ഥാനാർത്ഥിപ്പട്ടിക അന്തിമമാക്കിയ ശേഷം, ആദ്യം റാൻഡമൈസേഷൻ ചെയ്ത ഇവിഎമ്മുകൾ വീണ്ടും രണ്ടാം ഘട്ടം അതത് വരണാധികാരികൾ ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെയും ചീഫ് ഇലക്ഷൻ ഏജന്റിന്റെയും സാന്നിദ്ധ്യത്തിൽ മുൻകൂട്ടി തീയതിയും സമയവും നിശ്ചയിച്ച് രണ്ടാം ഘട്ട റാൻഡമൈസേഷന് വിധേയമാക്കും. അതിനു ശേഷം തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎമ്മുകളുടെ പട്ടിക എല്ലാ സ്ഥാനാർത്ഥികൾക്കും ലഭ്യമാക്കും.

date