Skip to main content

ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് ജില്ലയിൽ നീക്കം ചെയ്തത് 2563 പ്രചാരണ ബോർഡുകൾ

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 2563 പ്രചാരണ ബോര്‍ഡുകള്‍. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ 1195 പോസ്റ്ററുകൾ, 514 ബാനറുകൾ, ഒരു ചുവരെഴുത്ത് , 853 മറ്റ് പ്രചാരണ സാമഗ്രികൾ  എന്നിവയാണ്  നീക്കം ചെയ്തത്.

 പ്രൈവറ്റ് പ്രോപ്പർട്ടിയിൽ നിന്നും മാത്രമായി ഇതുവരെ 9 ബാനറുകളും 5 മറ്റു പ്രചാരണ സാമഗ്രികളും നീക്കം ചെയ്തു.  നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി വരികയാണ്.

date