Post Category
അഗ്നിവീർ ഹെൽപ്പ് ഡെസ്ക്
അഗ്നിവീർ സെലക്ഷൻ ടെസ്റ്റിന്റെ ഭാഗമായുള്ള റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്കായി ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹെൽപ്പ് ഡെസ്ക് തുടങ്ങുന്നു. 22 വയസ്സ് പൂർത്തിയായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, ആധാർ എന്നിവ സഹിതം ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം. മാർച്ച് 24 ന് തിരുവനന്തപുരം താലൂക്ക്, 25 ന് നെടുമങ്ങാട് താലൂക്ക്, 26ന് കാട്ടാക്കട താലൂക്ക്, 30ന് വർക്കല താലൂക്ക് എന്നിങ്ങനെയാണ് ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9446006236, 99470 18692
date
- Log in to post comments