തിരഞ്ഞെടുപ്പ് നിരീക്ഷകരെ നേരിൽ കാണാം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള പൊതുനിരീക്ഷകരെയും പൊലീസ് നിരീക്ഷകനെയും പൊതുജനങ്ങൾക്ക് നേരിൽ കാണാം. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, കഴക്കൂട്ടം മണ്ഡലങ്ങളുടെ ചുമതലയുള്ള ആഷിഷ് ജോഷിയെ രാവിലെ 10.30 മുതൽ 11.30 വരെ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സന്ദർശിക്കാം. ഫോൺ- 8848313957
നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളുടെ ചുമതലയുള്ള പാട്ടീൽ യാലഗൗഡ ശിവാന ഗൗഡയെ രാവിലെ 11 മണി മുതൽ 12 വരെ സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിലുള്ള ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിൽ സന്ദർശിക്കാവുന്നതാണ്. ഫോൺ- 8590635787
വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, കോവളം മണ്ഡലങ്ങളുടെ ചുമതലയുള്ള രവി കുമാർ അറോറയെ കോവളം ഗസ്റ്റ് ഹൗസിൽ രാവിലെ 10 മണി മുതൽ 11 വരെ കാണാവുന്നതാണ്. ഫോൺ- 8848622045
പാറശാല, കാട്ടാക്കട, നെയ്യാറ്റിൻകര മണ്ഡലങ്ങളുടെ ചുമതലയുള്ള ഗോപാൽ മീണയെ കോവളം ഗസ്റ്റ് ഹൗസിൽ രാവിലെ 9 മുതൽ 10 മണി വരെ സന്ദർശിക്കാവുന്നതാണ്. ഫോൺ- 8075983221
ജില്ലയുടെ ചുമതലയുള്ള പൊലീസ് നിരീക്ഷകൻ സ്വപ്നിൽ മാംഗെയിനെ തൈക്കാട് ഗസ്റ്റ് ഹൗസിൽ 203ാം നമ്പർ ഓഫീസ് മുറിയിൽ ഞായറാഴ്ചയൊഴികെ രാവിലെ 11 മുതൽ 12 വരെ സന്ദർശിക്കാവുന്നതാണ്. ഫോൺ - 7306397129
- Log in to post comments