Skip to main content

തൃശ്ശൂരിൽ വോട്ടർ അവബോധ രാത്രി നടത്തം ( കാൻഡിൽ നൈറ്റ് വോക്ക് ) സംഘടിപ്പിച്ചു

യുവജനങ്ങളിൽ വോട്ടിങ് അവബോധപരിപാടിയായ സ്വീപ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം വോട്ടർ അവബോധ നൈറ്റ്  വോക്ക് സംഘടിപ്പിച്ചു. ജില്ലയിലെ സ്വീപ് പ്രവർത്തനങ്ങളുടെ പ്രചാരണത്തിന് ഇതോടെ തുടക്കമായി. ജനാധിപത്യത്തിൽ ഓരോ വോട്ടിന്റെയും പ്രാധാന്യം യുവജനങ്ങൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

തൃശ്ശൂരിലെ നെഹ്റു പാർക്കിൽ നിന്ന് ആരംഭിച്ച പരിപാടി പോപ്പ് പോൾ മേഴ്‌സി ഹോമിലെ ഭിന്നശേഷിക്കാരുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ തുടങ്ങി. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് പങ്കെടുത്തു.

 

date