Skip to main content

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

വട്ടിയൂർക്കാവ് പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥികൾക്കായി സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം അസിസ്റ്റന്റ്  കളക്ടർ ശിവശക്തിവേൽ പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്ക് വോട്ടർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ നായർ, എൻസിസി ചുമതലയുള്ള ഗിരീഷ് പി നായർ തുടങ്ങിയവർ പങ്കെടുത്തു.

date