Post Category
വോട്ടിനായൊരു കയ്യെഴുത്ത്
എല്ലാവരേയും പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനായി കയ്യെഴുത്ത്‌സന്ദേശ ബോര്‍ഡുമായി സ്വീപ്. ‘എന്റെ വോട്ട് എന്റെ അഭിമാനം’’ എന്നെഴുതി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അതേവാചകം ആംഗലേയത്തിലെഴുതി സ്വീപ് നോഡല്‍ ഓഫീസറായ സബ്കലക്ടര്‍ അഖില്‍ വി. മേനോന്‍. തുടര്‍ന്ന് വരണാധികാരികളുടെ ഊഴം. വോട്ട് അനിവാര്യമായ അവകാശവിനിയോഗമെന്ന ഓര്‍മപ്പെടുത്തലാണ് അക്ഷരങ്ങളും കയ്യൊപ്പുകളുമായി നിറഞ്ഞത്. ജനാധിപത്യത്തിന്റെ മതിലെന്ന സങ്കല്‍പത്തില്‍ സ്ഥാപിച്ച ബോര്‍ഡില്‍ എല്ലാവര്‍ക്കുമെഴുതാന്‍ ഇനിയുമുണ്ട് ഇടം, വോട്ടുചെയ്യാന്‍ മറക്കരുതെന്ന് മറ്റുള്ളവരെ ഓര്‍മപ്പെടുത്താനായി.
date
- Log in to post comments