Post Category
*ട്രേഡ് ഫെയറിൽ പോളിടെക്‌നിക് കോളേജ് സ്റ്റാൾ*
വള്ളിയൂർക്കാവ് മഹോത്സവത്തോടനുബന്ധിച്ചുള്ള ട്രേഡ് ഫെയറിൽ മാനന്തവാടി ഗവ പോളിടെക്‌നിക് കോളേജ് സ്റ്റാൾ ശ്രദ്ധേയമാകുന്നു. പത്താം ക്ലാസിന് ശേഷം മൂന്ന് വർഷം കൊണ്ടും പ്ലസ് ടു സയൻസ് കഴിഞ്ഞവർക്ക് രണ്ട് വർഷം കൊണ്ടും എൻജിനീയറിങ് ഡിപ്ലോമ നേടാനുള്ള അവസരങ്ങളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റാളിൽ ലഭ്യമാണ്. വിവിധ ഡിപ്ലോമ കോഴ്‌സുകളും ഉപരിപഠന സാധ്യതകളും സംബന്ധിച്ച വിശദാംശങ്ങളും സ്റ്റാളിൽ ലഭിക്കും. കോളേജ് പ്രിൻസിപ്പൽ എം.ജെ ബിജു സ്റ്റാൾ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മേധാവികൾ, സ്റ്റാൾ കോ ഓർഡിനേറ്റർമാരായ നീരജ്, സന്ദീപ്, ചെയർമാൻ രാഹുൽ, പി.ടി.എ വൈസ് പ്രസിഡന്റ് ജോബിൻ, അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments