അറിയിപ്പ്
ഗതാഗത നിയന്ത്രണം
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നൂറാംതോട് പാലം പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 24) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. അടിവാരത്തുനിന്ന് തുഷാരഗിരി-വട്ടച്ചിറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നൂറാംതോട് മുസ്‌ലിം പള്ളിക്ക് ഇടതു വശത്തുള്ള കരിമ്പ് റോഡില്‍നിന്ന് മുട്ടിത്തോട് വഴി പോകണം. അടിവാരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് ഇതേ റോഡ് വഴിയും ചാമുണ്ഡി പാലക്കല്‍ സ്‌കൂള്‍ റോഡ് വഴിയും പോകാമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഉറുദു (എന്‍.സി.എ-എസ്.സി, കാറ്റഗറി നമ്പര്‍: 660/2025) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍, കാറ്റഗറി നമ്പര്‍: 661/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥി നിയമനശിപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഇലക്ട്രിക്കല്‍ വൈന്റര്‍ (കാറ്റഗറി നമ്പര്‍: 209/2019) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനാല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
സായുധസേന പതാകദിനം: തുക അടക്കണം
2025ലെ സായുധസേന പാതക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍/സ്ഥാപനങ്ങള്‍ വിതരണം ചെയ്ത പതാകകളുടെ തുകയും കുടിശ്ശികയും മാര്‍ച്ച് 25ന് മുമ്പ് അടക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
- Log in to post comments