102 പേര്‍ കൂടി പത്രിക നല്‍കി; ജില്ലയില്‍ 141 സ്ഥാനാര്‍ഥികള്‍
ആകെ സമര്‍പ്പിച്ചത് 223 പത്രികകള്‍
ഇന്ന് സൂക്ഷ്മ പരിശോധന
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ ജില്ലയില്‍ ആകെ പത്രിക സമര്‍പ്പിച്ചത് 141 പേര്‍. ഇന്നലെ (മാർച്ച് 23) 102 പേര്‍ കൂടി പത്രിക സമര്‍പ്പിച്ചതോടെയാണിത്. 13 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 223 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
പേരാമ്പ്ര, കൊടുവള്ളി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചത്. 22 വീതം പത്രികകളാണ് ഇവിടെ ലഭിച്ചത്. എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ 21 പത്രികകള്‍ വീതം ലഭിച്ചു. 11 പത്രികകള്‍ ലഭിച്ച ബാലുശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത് -18 പേര്‍. 13 പേര്‍ വീതം പത്രിക നല്‍കിയ ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളാണ് രണ്ടാമത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് (മാർച്ച് 24) നടക്കും. മാര്‍ച്ച് 26 വരെ പത്രികകള്‍ പിന്‍വലിക്കാം.
നിയമസഭ മണ്ഡലം, പത്രിക സമര്‍പ്പിച്ചവര്‍, ബ്രാക്കറ്റില്‍ ആകെ സമര്‍പ്പിച്ച പത്രികകള്‍ ക്രമത്തില്‍:
വടകര 12 (16), കുറ്റ്യാടി 9 (15), നാദാപുരം 10 (15), കൊയിലാണ്ടി 7 (13), പേരാമ്പ്ര 12 (22), ബാലുശ്ശേരി 7 (11), എലത്തൂര്‍ 12 (21), കോഴിക്കോട് നോര്‍ത്ത് 13 (21), കോഴിക്കോട് സൗത്ത് 7 (14), ബേപ്പൂര്‍ 13 (17), കുന്ദമംഗലം 11 (17), കൊടുവള്ളി 18 (22), തിരുവമ്പാടി 10 (19).
- Log in to post comments