ഇന്നലെ (മാര്‍ച്ച് 23) ജില്ലയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവര്‍
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ (സിപിഎം) രണ്ട് സെറ്റും ജയശ്രീ (സിപിഎം), അല്‍ഫോന്‍സാ മാത്യു (ആം ആദ്മി പാര്‍ട്ടി), ദാസന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി), സി ശ്രീജ (ബിജെപി) എന്നിവര്‍ ഓരോ സെറ്റ് പത്രികയും സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായ എസ് ജയന്ത് രണ്ട് സെറ്റും രവീന്ദ്രന്‍, രവീന്ദ്രനാഥന്‍ നായര്‍, രവീന്ദ്രന്‍, ജയന്ത് കുമാര്‍ എന്നിവര്‍ ഒരോ സെറ്റ് പത്രികകളും സമര്‍പ്പിച്ചു.
തോട്ടത്തില്‍ രവീന്ദ്രന്‍ (സി.പി.എം), നവ്യാ ഹരിദാസ് (എന്‍.ഡി.എ) അഡ്വ. കെ ജയന്ത് (ഐ.എന്‍.സി) സജീന (സോഷ്യലിസ്റ്റ് പാര്‍ട്ടി) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ടി റെനീഷ് (ബിജെപി), ഫൈസല്‍ ബാബു (ഐ.യു.എം.എല്‍) എന്നിവര്‍ മൂന്ന് സെറ്റ് വീതവും എം അന്‍വര്‍ (ഐ.യു.എം.എല്‍), എന്‍ നാരായണന്‍ (ബിജെപി), ഹമീദ് (ഐ.എന്‍.എല്‍), സ്വതന്ത്ര സ്ഥാനാര്‍ഥി അഹമ്മദ് കോയ എന്നിവര്‍ ഓരോ സെറ്റും പത്രികകള്‍ സമര്‍പ്പിച്ചു. അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍) കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.
ബേപ്പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍, കെ പി പ്രകാശന്‍ (ബിജെപി) എന്നിവര്‍ രണ്ട് സെറ്റ് വീതവും സതി (ബഹുജന്‍ സമാജ് പാര്‍ട്ടി), ശശിധരന്‍ (ബിജെപി) എന്നിവര്‍ ഒരോ സെറ്റ് വീതവും പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായ അന്‍വര്‍ കട്ടയാട്ട് പറമ്പ്, അന്‍വര്‍ കമ്പിട്ടവളപ്പില്‍, അന്‍വര്‍ പീടിയേക്കല്‍ വളപ്പില്‍, അന്‍വര്‍ അലി ഹസന്‍, മുഹമ്മദ് അസ്‌ലം, പി സി മുഹമ്മദ് റിയാസ്, ടി ടി മുഹമ്മദ് റിയാസ് എന്നിവര്‍ ഓരോ സെറ്റ് പത്രികകളും സമര്‍പ്പിച്ചു. പി എ മുഹമ്മദ് റിയാസ് (സി.പി.എം) ഗിരീഷ് കുമാര്‍ (സി.പി.എം) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
എലത്തൂര്‍ മണ്ഡലത്തില്‍ എ കെ ശശീന്ദ്രന്‍ (എന്‍.സി.പി എസ്.പി), ദേവദാസന്‍ (ബിജെപി) എന്നിവര്‍ മൂന്ന് സെറ്റ് വീതവും പ്രേമരാജന്‍ (എന്‍.സി.പി), അബ്ദുല്‍ ബാസിത്ത് (എ.എ.പി) ഗൗരി (ഐ.എന്‍.സി) ശശീന്ദ്രന്‍ (എന്‍.സി.പി) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥികളായ വി കെ ശശീന്ദ്രന്‍, ശശീന്ദ്രന്‍, സുമിന്‍, രാജു, രഞ്ജിത്ത്എന്നിവരും ഓരോ സെറ്റ് പത്രികകളും സമര്‍പ്പിച്ചു. ശ്രീകുമാര്‍ (എസ്.ഐ.യു.സി) വിദ്യ ബാലകൃഷ്ണന്‍ (യു.ഡി.എഫ്) ടി ദേവദാസ് (ബി.ജെ.പി) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
കുന്ദമംഗലം മണ്ഡലത്തില്‍ വി കെ സജീവന്‍ (ബി.ജെ.പി) രണ്ട് സെറ്റും പി ടി സന്തോഷ് (ഓള്‍ ഇന്ത്യ ഹിന്ദുസ്ഥാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി), മണികണ്ഠന്‍ (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ), സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഷറഫുദ്ദീന്‍ പാറയുള്ളകണ്ടി, മുഹമ്മദലി, ടി റഹീം, പി റഹീം, എന്നിവര്‍ ഓരോ സെറ്റ് പത്രികകളും സമര്‍പ്പിച്ചു. പി ടി എ റഹീം (എല്‍.ഡി.എഫ്) പി കെ പ്രേംനാഥ് (എല്‍ഡിഎഫ്) എം എ റസാഖ് മാസ്റ്റര്‍ (ഐ.യു.എം.എല്‍) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
കൊടുവള്ളി മണ്ഡലത്തില്‍ പി കെ ഫിറോസ് (ഐ.യു.എം.എല്‍) മൂന്ന് സെറ്റ് പത്രികയും ഭവന്‍കുട്ടി (എഎപി) സി പി ഷാഹിദ (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ) എന്‍ സുനില്‍കുമാര്‍ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) കെ ബാബു (സിപിഎം) അബ്ദുല്‍ ഖാദര്‍ (ഐ.യു.എം.എല്‍), സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ സാജിര്‍, അബ്ദുല്‍ ഷുക്കൂര്‍, സലീം ചാലിന്‍കുഴിയില്‍, ഫിറോസ് മുഹമ്മദ്, മുഹമ്മദ് സലീം, കെ പി ലക്ഷ്മണ്‍, സലീം ഇടക്കിലോട്ട്, ഫിറോസ് ഉണ്ടോടിയില്‍, ഫിറോസ് അളപ്പുരയില്‍, ഫിറോസ് കഴിച്ചിക്കണ്ടിയില്‍ എന്നിവര്‍ ഓരോ സെറ്റ് പത്രികകളും സമര്‍പ്പിച്ചു. ഗിരി (എന്‍.ഡി.എ) രമ്യ (ബിഡിജെഎസ്) സ്വതന്ത്ര സ്ഥാനാര്‍ഥി മുഹമ്മദ് സലീം എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
തിരുവമ്പാടി മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം പത്തായി. സണ്ണി വി ജോസഫ് (എ.എ.പി), ഉസൈന്‍ കുട്ടി (ഐ.യു.എം.എല്‍) എന്നിവര്‍ ഓരോ സെറ്റ് വീതവും പ്രണവ് പ്രഭാകര്‍ (ട്വന്റി-ട്വന്റി) രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥികളായ പി കെ കാസിം, മുഹമ്മദ് കാസിം എന്നിവര്‍ ഓരോ സെറ്റും ഡോ. വില്‍സണ്‍ റോക്കി രണ്ട് സെറ്റും പത്രികകള്‍ വരണാധികാരി ആര്‍ ബോബന്‍ മുമ്പാകെ സമര്‍പ്പിച്ചു. ലിന്റോ ജോസഫ് (സി.പി.എം) വിശ്വനാഥന്‍ (സി.പി.എം) സണ്ണി തോമസ് (ട്വന്റി-ട്വന്റി) സി കെ കാസിം (ഐ.യു.എം.എല്‍) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
ബാലുശ്ശേരി മണ്ഡലത്തില്‍ സതീഷ് (ബിജെപി), മോഹനന്‍ (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ സൂരജ് കെ, അഭിജിത്ത് എന്നിവര്‍ ഓരോ സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു. സച്ചിന്‍ ദേവ് (സി.പി.എം), ബാബു പി (സി.പി.എം) സൂരജ് (ഐ.എന്‍.സി) സതീഷ് (ബിജെപി) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.
കൊയിലാണ്ടി മണ്ഡലത്തില്‍ പി കെ മുസ്തഫ (എ.എ.പി) രണ്ട് സെറ്റും പ്രഫുല്‍ കൃഷ്ണ (ബിജെപി) നാല് സെറ്റും നാണു (ഐ.എന്‍.സി), വിനോദ് കുമാര്‍ (ബിജെപി) സ്വതന്ത്ര സ്ഥാനാര്‍ഥികളായ പ്രവീണ്‍കുമാര്‍, ദാസന്‍, പ്രവീണ്‍ എന്നിവര്‍ ഓരോ സെറ്റും പത്രികകള്‍ സമര്‍പ്പിച്ചു. ദാസന്‍ (സി.പി.എം) കെ പ്രവീണ്‍ കുമാര്‍ (യു.ഡി.എഫ്) മുഹമ്മദ് (സിപിഎം) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
വടകര മണ്ഡലത്തില്‍ ഷംസീര്‍ (എസ്.ഡി.പി.ഐ), ചന്ദ്രന്‍ (ആര്‍.എം.പി.ഐ), സന്തോഷ് കുമാര്‍ (ആര്‍ജെഡി), ജയകുമാര്‍ (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രാമകൃഷ്ണന്‍, രമ, ഭാസ്‌കരന്‍, പി ശ്യാംരാജ് എന്നിവര്‍ ഒരോ സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു. കെ കെ രമ (ആര്‍.എം.പി.ഐ) എം കെ ഭാസ്‌കരന്‍ (ആര്‍.ജെ.ഡി) ദിലീപ് (ബി.ജെ.പി) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.
കുറ്റ്യാടി മണ്ഡലത്തില്‍ പാറക്കല്‍ അബ്ദുല്ല (ഐ.യു.എം.എല്‍) മൂന്ന് സെറ്റും കെ കെ ദിനേശന്‍ (സിപിഎം) നൊച്ചാട്ട് കുഞ്ഞബ്ദുല്ല (ഐ.യു.എം.എല്‍) ഭരതന്‍ (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ അബ്ദുല്ല, എം പി കുഞ്ഞമ്മദ് കുട്ടി, അബ്ദുല്ല പാറക്കല്‍ എന്നിവര്‍ ഓരോ സെറ്റ് പത്രികകളും സമര്‍പ്പിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ (സിപിഎം) രാമദാസന്‍ മണലേരി (ബിജെപി) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
പേരാമ്പ്ര മണ്ഡലത്തില്‍ ഫാത്തിമ തഹ്‌ലിയ (ഐ.യു.എം.എല്‍) മൂന്ന് സെറ്റും എ എം അഖില്‍ കുമാര്‍ (സി.പി.ഐ.എം.എല്‍) രജീഷ് (ബിജെപി) മോഹനന്‍ (ബിജെപി) പി പി അബ്ദുള്‍ അസീസ് (ഐ.യു.എം.എല്‍) രഞ്ജിത്ത് മലയില്‍ (ആംആദ്മി പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രാമകൃഷ്ണന്‍, ടി കെ ബിജു, രാമകൃഷ്ണന്‍ എന്നിവര്‍ ഒരോ സെറ്റും ഫാത്തിമത്തുല്‍ റുക്സാന, വി ഫാത്തിമ നസ്രി എന്നിവര്‍ രണ്ട് സെറ്റും പത്രികകള്‍ സമര്‍പ്പിച്ചു. ടി പി രാമകൃഷ്ണന്‍ (സിപിഎം) എന്‍ പി ബാബു (സിപിഎം) മോഹനന്‍ (ബി.ജെ.പി) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
നാദാപുരം മണ്ഡലത്തില്‍ വിപിന്‍ ചന്ദ്രന്‍ (ബിജെപി), എംസി അനീഷ് (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ അഭിജിത്ത്, അഭിജിത്ത് കെ എം, ബാബു, ആര്‍ ഒ വസന്ത എന്നിവര്‍ ഒരോ സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു. പി വസന്തം (സി.പി.ഐ) രജീന്ദ്രന്‍ (സി.പി.ഐ) കെ എം അഭിജിത്ത് (ഐ.എന്‍.സി) വിപിന്‍ ചന്ദ്രന്‍ (ബി.ജെ.പി) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
- Log in to post comments